Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഴവായികുളങ്ങര ക്ഷേത്രത്തിലെ മഹാലക്ഷ്മിപൂജ ഭക്തിനസാന്ദ്രമായി
27/02/2021
പുഴവായികുളങ്ങര ശ്രീ മഹവിഷ്ണു ക്ഷേത്രത്തിലെ മഹാലക്ഷ്മിപൂജയ്ക്ക് വ്രതശുദ്ധിയോടെ എത്തിയ സ്ത്രീകള്‍ താലങ്ങളില്‍ മുല്ലപ്പൂമാലകള്‍ നിറച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നു.

വൈക്കം:  പുഴവായികുളങ്ങര  മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന മഹാലക്ഷ്മിപൂജ ഭക്തിനിര്‍ഭരമായി. കുംഭമാസത്തിലെ മകം നക്ഷത്രത്തില്‍ മഹാവിഷ്ണു മഹാലക്ഷ്മി സമേതനായി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന സന്ദര്‍ഭത്തെയാണ് ഭക്തര്‍ പൂജയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത്. വ്രതശുദ്ധിയോടെ എത്തിയ നിരവധി സ്ത്രീകള്‍ താലങ്ങളില്‍ മുല്ലപ്പൂമാലകള്‍ നിറച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചശേഷമാണ് പുഷ്പങ്ങള്‍ സമര്‍പ്പിച്ചത്. തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി ചടങ്ങകള്‍ക്ക് മുഖ്യകര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ദിനില്‍ ഭട്ടതിരിപ്പാട് സഹകര്‍മികനായി. ക്ഷേത്രം പ്രസിഡന്റ് എസ് മധു, സെക്രട്ടറി കെഎന്‍ നാരായണന്‍ നായര്‍, ട്രഷറര്‍ പ്രമോദ് ചന്ദ്രന്‍, അപ്പു നായര്‍, പത്മകുമാര്‍ പന്തപ്പള്ളി, എ ചന്ദ്രമോഹനന്‍ നായര്‍, നന്ദകുമാര്‍, ആര്‍ രാധാകൃഷ്ണന്‍ നായര്‍, വനിത സമാജം പ്രസിഡന്റ്  അഡ്വ. ശ്രീകല, സെക്രട്ടറി എസ് ദേവിപാര്‍വതി, ജോയിന്റ് സെക്രട്ടറി  സുധ എസ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.