Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്വ പികെ ഹരികുമാറിന് സ്‌നേഹാദരം
27/02/2021

വൈക്കം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പികെ ഹരികുമാറിനെ പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയാ കമ്മിറ്റിയുടെയും പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ആദരിക്കും. ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് അഞ്ചിന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന യോഗം പുകസ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. കെസി കുമാരന്‍ അധ്യക്ഷത വഹിക്കും. സികെ ആശ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ്, കെകെ ശശികുമാര്‍, ബി ശശികുമാര്‍, കെ അരുണന്‍, എംടി ബാബുരാജ്, മോഹന്‍ ഡി ബാബു, അഡ്വ. എന്‍ ചന്ദ്രബാബു, ഡോ. സിഎം കുസുമന്‍, കെആര്‍ ബീന, അഡ്വ അംബരീഷ് ജി വാസു, ജെജെ പ്രദീപ് എന്നിവര്‍ പ്രസംഗിക്കും.