Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെടിഡിസിയും കെഎസ്ആര്‍ടിസിയും സംഗമിച്ചു; മോട്ടല്‍ ആരാമില്‍ ഇരുനില റസ്റ്റോറന്റ് ഒരുങ്ങുന്നു
26/02/2021
കെടിഡിസിയുടെ വൈക്കം മോട്ടല്‍ ആരാമില്‍ പുതിയ ഇരുനിലകളുള്ള റസ്റ്റോറന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു.

വൈക്കം: വേമ്പനാട്ട് കായലോരത്തെ കെടിഡിസിയുടെ വൈക്കം മോട്ടല്‍ ആരാമില്‍ പുതിയ ഒരു ഇരുനിലകള്‍ ഉള്ള റസ്റ്റോറന്റ് ഒരുങ്ങുന്നു. കെഎസ്ആര്‍ടിസിയുടെ ബസ് അതിമനോഹരമായി രൂപമാറ്റം വരുത്തി പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്താതെയാണ് റസ്റ്റോറന്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരുനിലകളുള്ള റെസ്റ്റോറന്റിന്റെ താഴത്തെ നില പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതും രണ്ടാം നില ഓപ്പണ്‍ ഡെക്ക് എന്ന രീതിയിലുമുള്ള റസ്റ്റോറന്റിന്റെ നിര്‍മാണജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. വൈക്കത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് എല്ലാ തരത്തിലുമുള്ള ഭക്ഷണം കൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള റെസ്റ്റോറന്റ് ആണ് കെടിഡിസി ഒരുക്കുന്നത്. ഏകദേശം 50 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം പ്രവര്‍ത്തനം ഏപ്രിലോടെ തുടങ്ങാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കരമാര്‍ഗവും കായല്‍ മാര്‍ഗവും വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് എത്താന്‍ കഴിയുന്ന കേരളത്തിലെ അപൂര്‍വം കെടിഡിസികളില്‍ ഒന്നാണിത്. ടൂറിസം സാധ്യതകള്‍ ഏറെയുള്ള വൈക്കത്ത് ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന നാടിന്റെ ആവശ്യം കൂടിയാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നാട്ടിലുള്ളവരെക്കൂടി ഇങ്ങോട്ട് ആകര്‍ഷിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ ടൂറിസരംഗത്തെ വൈക്കത്തിന്റെ മുഖഛായക്കുതന്നെ മാറ്റമുണ്ടാക്കുവാന്‍ കഴിയുമെന്ന കാര്യം ഉറപ്പാണ്.