Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സ്മരണയില്‍ വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍
25/02/2021
സമുദായചാര്യന്‍ മന്നത്ത് പത്മനാഭന്റെ ചരമവാര്‍ഷിക ദിനത്തില്‍ വൈക്കം വലിയകവലയിലെ മന്നം സ്മാരകമന്ദിരത്തില്‍ ആചാര്യന്റെ പ്രതിമയ്ക്ക് മുന്നില്‍ യൂണിയന്‍ പ്രസിഡന്റ് എസ് മധു ദീപം തെളിക്കുന്നു.  

വൈക്കം: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ചരമവാര്‍ഷികദിനാചരണം വൈക്കം താലൂക്ക് എന്‍എന്‍എസ് യൂണിയന്റെയും തൊണ്ണൂറ്റിയേഴ് കരയോഗങ്ങളുടേയും നേതൃത്വത്തില്‍ ആചരിച്ചു. വടക്കേ കവലയില്‍ മന്നം കോംപ്ലക്സ് സമുച്ചയത്തിലാണ് യൂണിയന്റെ നേതൃത്വത്തില്‍ ആചരണപരിപാടികള്‍ നടത്തിയത്. മന്നത്തിന്റെ ചിത്രം അലങ്കരിച്ച് നിലവിളക്ക് തെളിയിച്ചു. ഉപവാസം, ഭക്തിഗാനാലാപനം, ഭജന എന്നിവയും ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. മന്നത്ത് ആചാര്യന്റെ പ്രതിമയ്ക്ക് മുന്നില്‍ യൂണിയന്‍ പ്രസിഡന്റ് എസ് മധു ദീപം തെളിച്ചു. പുഷ്പാര്‍ച്ചനയും നടത്തി തുടര്‍ന്ന് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി എംസി ശ്രീകുമാര്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ എന്‍ജി ബാലചന്ദ്രന്‍, പിഎന്‍  രാധാകൃഷ്ണന്‍,  കെഎസ് സാജുമോന്‍, എം ഗോപാലകൃഷ്ണന്‍, പി എസ് വേണുഗോപാല്‍, എസ് ജയപ്രകാശ്, വേണുഗോപാല്‍ കല്ലറ, എന്‍എസ്എസ് പ്രതിനിധിസഭ അംഗങ്ങളായ എംഎ നാരായണന്‍ നായര്‍, അനില്‍കുമാര്‍, വിവിധ കരയോഗം ഭാരവാഹികള്‍, വനിതാസമാജം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്റെ കീഴിലുള്ള തൊണ്ണൂറ്റിയേഴ് കരയോഗങ്ങളിലും സമാധിദിനാചരണം നടത്തി. കരയോഗ മന്ദിരങ്ങളില്‍ സമുദായചാര്യന്റെ ഛായാചിത്രം അലങ്കരിച്ചു ദീപം തെളിയിച്ചു.