Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലചായ്ക്കാന്‍ ഇടമില്ലാത്ത പത്ത് കുടുംബങ്ങള്‍ക്ക് റോട്ടറി ക്ലബ്ബിന്റെ കൈതാങ്ങ് 
25/02/2021
വൈക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധരായ പത്തു കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാനം സികെ ആശ എംഎല്‍എ  ഉദ്ഘാടനം ചെയ്യുന്നു.  
വൈക്കം: തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിച്ച പത്ത് നിര്‍ധനകുടുംബങ്ങള്‍ക്ക് വൈക്കം റോട്ടറി ക്ലബ്ബിന്റെ സ്നേഹവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കി. വിവിധ കേന്ദ്രങ്ങളില്‍  നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം സികെ ആശ എംഎല്‍എ നിര്‍വഹിച്ചു. റോട്ടറി ഇന്റര്‍നാഷണലിന്റെയും വൈ  ദാനിയേല്‍ റോട്ടറി ഹോംസിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. അനില്‍കുമാര്‍ നാനാടം, ബിന്ദു കുന്നകേരിത്തറ, ബിന്ദുസുരേന്ദ്രന്‍ പാറമേല്‍, ജയരാജ് കോന്നിക്കല്‍, കനകമ്മ പാറകണ്ടം, ലോവി ഡേവിഡ് തൈത്തറയില്‍, മധു പോരിക്കേഴത്ത്, തുളസിദാസ് പെത്തരേഴം, വത്സല നകുലന്‍ മണിയന്‍ത്തറയില്‍, ബീന ഞാറവേലില്‍ എന്നിവര്‍ക്കാണ്  വീട് ലഭിച്ചത്. റോട്ടറി  ഗവര്‍ണ്ണര്‍  ഡോ. തോമസ് വാവാനികുന്നേല്‍, മുന്‍ ഗവര്‍ണര്‍മാരായ ജോണ്‍ ഡാനിയേല്‍, ഇകെ ലൂക്ക്, പ്രസിഡന്റ് ജോഷി ജോസഫ്, ജെയിംസ് പാലയ്ക്കന്‍, ഷിജോ മാത്യു, മനീഷ് ഉണ്ണിയാടന്‍, ഷൈന്‍കുമാര്‍, ജോജി ജോസഫ്, എസ്ഡി സുരേഷ്‌കുമാര്‍, അഡ്വ. സജികുമാര്‍, സജീദ് സുഗതന്‍, രാജു തോമസ്, റജീന ജോജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.