Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ജുമാ മസ്ജിദിന്റെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്നു മോഷണം
25/02/2021

വൈക്കം: ഫ്യൂസ് ഊരിയ ശേഷം ചെമ്പ് ജുമാ മസ്ജിദിന്റെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്നു മോഷണം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ പള്ളിയുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ച പെട്ടിയില്‍ നിന്നാണ് മോഷണം നടത്തിയത്. പള്ളിയില്‍ നിന്നും ടാക്‌സി സാധനങ്ങള്‍ വാടകയ്ക്കു കൊണ്ടു പോയവര്‍ രാവിലെ മടക്കി കൊണ്ടുവന്നപ്പോഴാണ് മോഷണം നടത്തിയ വിവരം അറിയുന്നത്. തുടര്‍ന്ന് വൈക്കം പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു. കമ്പിപ്പാര ഉപയോഗിച്ച് പ്രതി നേര്‍ച്ചപ്പെട്ടി കുത്തി തുറക്കുന്നതിന്റെ ദൃശ്യം സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നേര്‍ച്ചപ്പെട്ടിയുടെ പുറത്തും, ഖബറടക്കം ചെയ്യുന്ന സ്ഥലത്തും ചില്ലറ നാണയങ്ങള്‍ ചിതറിയ നിലയില്‍ കണ്ടെത്തിയിരുന്നു. നേര്‍ച്ചപ്പെട്ടി കുത്തി തുറന്നെങ്കിലും കാര്യമായ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പെട്ടിക്കുള്ളില്‍ തന്നെ മോഷ്ടാവ് പണം കൂട്ടി വച്ചിരുന്ന നിലയില്‍ ഉണ്ടായിരുന്നതായും പള്ളി കമ്മിറ്റി സെക്രട്ടറി സീതി, ജോ. സെക്രട്ടറി നൗഷാദ് അല്‍ഫിയ എന്നിവര്‍ പറഞ്ഞു.