Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ല് സംഭരണം; സ്വകാര്യ മില്ലുകാരുടെ ചൂഷണത്തില്‍ കര്‍ഷകര്‍ വലയുന്നു
24/02/2021
കല്ലറ പഞ്ചായത്തില്‍ വിളവെടുത്ത നെല്ല് വിലപേശലിന്റെ പേരില്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്നു.

വൈക്കം: കല്ലറ പഞ്ചായത്തില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു സ്വകാര്യ മില്ലുകാരുടെ ചൂഷണത്തില്‍ കര്‍ഷകര്‍ വലയുന്നു. 100 കിലോ നെല്ലിന് 15 കിലോ താര വരെയാണ് ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്. കല്ലറ കൃഷിഭവനു കീഴിലെ  തെക്കേ വെന്തകരി, വടക്കോറത്തു വലിയകരി, കന്നുകളം, പടിഞ്ഞാപ്രത്തു വലിയകരി തുടങ്ങി അറുന്നൂറ് ഏക്കറോളം പാടത്തെ നെല്ലാണ് സംഭരണമാകാതെ ആഴ്ചകളായി കിടക്കുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു ഏജന്റുമാരെ പൂര്‍ണമായി ഒഴിവാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍  നെല്ല് പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കുന്നതിനു പകരം മില്ല് ഏജന്റ്മാര്‍ അവര്‍ക്കു  തോന്നുന്ന താര വിളിച്ചു പറയുന്ന രീതിയാണ് നിലവിലുള്ളതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. മില്ല് അലോട്മെന്റ് നടത്തുന്നത് സപ്ലൈകോയാണ്. തുടര്‍ന്ന് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ നെല്ല് പരിശോധിച്ച് നെല്ലിന്റെ താരയില്‍ ധാരണ എത്തിയശേഷം പാടശേഖര സമിതിയും മില്ലുകാരുമായി നെല്ല് ലോഡിങ് ധാരണയില്‍ എത്തുന്നതാവും ഉചിതമെന്നും കര്‍ഷകര്‍ പറയുന്നു.