തലയാഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
24/02/2021
തലയാഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വന്യുമന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്. തലയാഴത്ത് പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ ചെമ്പ്, വടക്കേമുറി, വടയാര്‍, തലയാഴം എന്നിവയാണ് സ്മാര്‍ട്ട് വില്ലേജുകള്‍. ചടങ്ങില്‍ സികെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ രഞ്ജിത്ത്, ജില്ലാ കലക്ടര്‍ ഡോ. എം അഞ്ജന, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബിനുമോന് എന്നിവര്‍ പ്രസംഗിച്ചു.