Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ അഞ്ചുമന പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി
24/02/2021
വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പഴയപാലം പൊളിച്ചുമാറ്റുന്നു.

വൈക്കം: കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ പുനര്‍നിര്‍മാണ ജോലികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നിലവിലെ പാലം പൊളിക്കുന്ന പണികള്‍ ആരംഭിച്ചു. കിഫ്ബിയില്‍നിന്നും അനുവദിച്ച 93 കോടി രൂപ ചെലവഴിച്ച് ആധുനികരീതിയില്‍ നിര്‍മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ ഒന്നാംഘട്ട പദ്ധതിയില്‍പെടുത്തിയാണ് നാലു കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിക്കുന്നത്. 1956ല്‍ നിര്‍മിച്ച നിലവിലെ അഞ്ചുമന പാലത്തിലൂടെ ഒരേസമയം വലിയവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. വീതികുറഞ്ഞ പാലത്തിന്റെ അടിഭാഗത്ത് കാലപ്പഴക്കത്താല്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കണ്ടെയ്‌നര്‍ ലോറി ഇടിച്ച് കൈവരികള്‍ തകര്‍ന്ന് പാലം കൂടുതല്‍ അപകടാവസ്ഥയിലായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പദ്ധതിയായി പരിഗണിച്ചുകൊണ്ടാണ് പാലം പുനര്‍നിര്‍മിക്കുവാന്‍ തീരുമാനിച്ചത്. വൈക്കം-വെച്ചൂര്‍ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തിര പ്രാധാന്യത്തോടെ പാലത്തിന്റെ പുനര്‍നിര്‍മാണം മെയ് മാസത്തോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് സികെ ആശ എംഎല്‍എ അറിയിച്ചു.