Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ എസ്‌ഐ നാസറിനെ ആദരിച്ചു
23/02/2021
രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ വൈക്കം പോലീസ് സ്റ്റേഷനിലെ എസ്‌ഐ കെ നാസറിന് കുലശേഖരമംഗലം അല്‍ അമീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ സ്വീകരണത്തില്‍ സികെ ആശ എംഎല്‍എ ഉപഹാരം നല്‍കുന്നു.


വൈക്കം: സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ട്രതിയുടെ പോലീസ് മെഡല്‍ കരസ്ഥമാക്കിയ വൈക്കം സ്റ്റേഷനിലെ എസ്‌ഐ കെ നാസറിനെ കുലശേഖരമംഗലം അല്‍ അമീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആദരിച്ചു. സ്വീകരണ സമ്മേളനം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് ചെയര്‍മാന്‍ കെഐ ഷെരീഫ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ ഉപഹാരം എംഎല്‍എ കെ നാസറിന് സമ്മാനിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെബി രമ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീമ ബിനു, ട്രസ്റ്റ് സെക്രട്ടറി ഹാരിസ് മണ്ണഞ്ചേരി, വൈസ് ചെയര്‍മാന്‍ എംഎ കരീമുള്ള, ട്രഷറര്‍ ഷംസുദ്ദീന്‍, മഹല്ല് ഖത്തീബ് കാസിം മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.