ഇണ്ടംതുരുത്തി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
23/02/2021
വൈക്കം ഇണ്ടംതുരുത്തി കര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന് നമ്പൂതിരി കൊടിയേറ്റുന്നു.
വൈക്കം: ഇണ്ടംതുരുത്തി കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന് നമ്പൂതിരി കൊടിയേറ്റി. മോനാട്ടില്ലത്ത് വലിയ കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി വിഷ്ണു നമ്പൂതിരി,മുരിങ്ങൂര്‍ ഇല്ലത്ത് സുബ്രമണ്യന്‍ നമ്പൂതിരി, ഗോപാലന് പോറ്റി എന്നിവരും കാര്‍മികരായിരുന്നു. കോവിഡിന്റെ പാശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ ലളിതമാക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളില്‍ കുംഭകുടം, താലപ്പൊലി, പൗര്‍ണമിപൂജ എന്നിവ നടക്കും. 28നു വൈകിട്ട് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.