Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ, ക്ഷേമപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി വൈക്കം എസ്എന്‍ഡിപി യൂണിയന്റെ വാര്‍ഷികം
23/02/2021
വൈക്കം എസ്എന്‍ഡിപി യൂണിയന്റെ 91-ാമത് വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് പിവി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യൂണിയന്റെ 91-ാമത് വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് പിവി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്റെ വരവ് ചിലവ് കണക്കുകള്‍ സെക്രട്ടറി എം.പി സെന്‍ അവതരിപ്പിച്ചു. 8,85,195,65 രൂപ വരവും അത്രയും തുക ചെലവ് വരുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് സെക്രട്ടറി അവതരിപ്പിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, നിര്‍ദ്ധനരായ വിധവകളെ സഹായിക്കുക, കൃഷി മേഖലയെ പ്രോത്സാഹിപ്പിക്കുക, മൈക്രോഫിനാന്‍സ് വഴി സ്വയംതൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നിവയാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. വൈക്കം ടൗണില്‍ യൂണിയന്‍ 2.50 കോടി രൂപ ചെലവില്‍ വാങ്ങിയ സ്ഥലത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. തോട്ടകത്ത് വാങ്ങിയ പുരയിടത്തില്‍ കോളേജ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. യൂണിയന് ഷോപ്പിങ് കോപ്ലംക്‌സ് നിര്‍മിക്കാന്‍ പുതിയ സ്ഥലം വാങ്ങാനും ആശ്രമം സ്‌കൂളിന് ഒരു കെട്ടിടം കൂടി നിര്‍മിക്കാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കെടി അനില്‍കുമാര്‍, യോഗം അസി. സെക്രട്ടറി പിപി സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ്  മോഹന്‍, കെവി പ്രസന്നന്‍, വി വേലായുധന്‍, സുധീര്‍ ഇടവട്ടം, എം പ്രഭാകരന്‍, പി കൃഷ്ണകുമാര്‍, വി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.