മാമ്പ്ര ക്ഷേത്രത്തില്‍ പൂയം ഉത്സവത്തിന് കൊടിയേറി
22/02/2021
മാമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പൂയം മഹോത്സവത്തിന് തന്ത്രി ഭദ്രേശ്വന് കൊടിയേറ്റുന്നു.
വൈക്കം: എസ്എന്‍ഡിപി യോഗം 348-ാം നമ്പര്‍ വെച്ചൂര്‍ പരിയാരം ശാഖയുടെ കീഴിലുള്ള മാമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഭദ്രേശ്വന് കൊടിയേറ്റി. ക്ഷേത്രം പ്രസിഡന്റ് പിടി പ്രിന്‍സ്, വൈസ് പ്രസിഡന്റ് പിആര്‍ രാജേഷ്, സെക്രട്ടറി കെഎം വിനോഭായ്, യൂണിയന് കമ്മറ്റി അംഗം ജിഎസ് ബൈജു, കെഎന്‍ പവിത്രന്, കെപി പ്രതാപന്, പിവി ബാനര്‍ജി, ജിജി, പങ്കജാക്ഷന്, ബിജി ദാമോദരന്‍, കെവി വിജയന് എന്നിവര്‍ നേതൃത്വം നല്കി. 25ന് പൂയം മഹോത്സവം ആഘോഷിക്കും. രാവിലെ 11 ആറാട്ട്ബലി, വൈകിട്ട് അഞ്ചിന് മാമ്പ്ര ക്ഷേത്രകുളത്തില്‍ ആറാട്ട്, വലിയ കാണിക്ക എന്നിവയാണ് സമാപന ചടങ്ങുകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉത്സവ ആഘോഷം നടത്തുന്നത്.