Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂലേകടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
22/02/2021
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെമ്പ് പഞ്ചായത്തിലെ മൂലേകടവില്‍ നടത്തിയ മത്സ്യ വിത്ത് നിക്ഷേപം പദ്ധതിയുടെ ഉദ്ഘാടനം ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് സികെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാന ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പൊതു ജലാശയങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ചെമ്പ് പഞ്ചായത്തിലെ മൂലേകടവില്‍ അഞ്ചു ലക്ഷം ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പൊതുജലാശയ സംരക്ഷണത്തിനും മത്സ്യ ഉല്‍പാദനം വര്‍ധിപ്പിക്കുവാനും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്കുമായി മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സികെ ആശ എംഎല്‍എ നിര്‍വഹിച്ചു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുകന്യ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം എംകെ ശീമോന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യതൊഴിലാളി സഹകരണ സംഘം ഭാരവാഹികള്‍, മത്സ്യതൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.