Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
21/02/2021
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പിആര്‍ സലില അവതരിപ്പിക്കുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പിആര്‍ സലില ടീച്ചര്‍ അവതരിപ്പിച്ചു. വിശപ്പ് രഹിത വൈക്കം എന്ന പദ്ധതി സാക്ഷാത്കരിക്കുന്നതിനായി അന്നം, തരിശുരഹിത വൈക്കത്തിനായി പൊന്‍കതിര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി അതിജീവനം, പട്ടികജാതി യുവതികള്‍ക്കായി മത്സര പരീക്ഷ പരിശീലന പരിപാടി ലക്ഷ്യ, വിദേശത്ത് തൊഴില്‍ നേടുന്നതിനായി പ്രത്യാശ, ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീരധാര, ഡയാലിസിസ് രോഗികള്‍ക്ക് സ്വാന്തനം, വഴിവിളക്ക് സ്ഥാപിക്കുന്നതിനായി സൂര്യപ്രഭ, പട്ടികജാതി കോളനികളെ മാതൃക കോളനിയാക്കി ഉയര്‍ത്തല്‍, മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ്, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വ്യത്യസ്തങ്ങളായ 57 പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. 42,64,23,500 രൂപ വരവും 42,62,62,000 രൂപ ചെലവും, 2493107 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെഎസ് ഗോപിനാഥന്‍, സുഷമ, സന്തോഷ്, വീണ അജി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍, വെച്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എംകെ ശീമോന്‍, ഒഎം ഉദയപ്പന്‍, റാണിമോള്‍, എസ് ബിജു, എസ് മനോജ് കുമാര്‍, സുലോചന പ്രഭാകരന്‍, സുജാത മധു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി രാജേന്ദ്രപ്രസാദ് സെക്രട്ടറി ശ്രീദേവി കെ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.