Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയുടെ സൂചനയാണ് വികസന മുന്നേറ്റയാത്രയുടെ സ്വീകാര്യത: ബിനോയ് വിശ്വം
19/02/2021
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് വൈക്കത്തു നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ജാഥ ക്യാപ്റ്റന്‍ ബിനോയ് വിശ്വം എംപി പ്രസംഗിക്കുന്നു.

വൈക്കം: ഇടതുപക്ഷ മുന്നണിയോടും സര്‍ക്കാരിനോടും ജനങ്ങള്‍ക്കുള്ള സ്നേഹവും കൂറുമാണ് വികസന മുന്നേറ്റ യാത്രയുടെ ആവേശകരമായ സ്വീകരണ യോഗങ്ങളില്‍ പ്രകടമാകുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും ജാഥാ ക്യാപ്റ്റനുമായ ബിനോയ് വിശ്വം. വൈക്കത്തുനല്‍കിയ ഉത്സവഛായ പകര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഭരണമികവിന്റെ തുടര്‍ച്ച ഉറപ്പുവരുത്തന്ന സന്ദേശമാണ് ജാഥാ സ്വീകരണങ്ങളില്‍ പ്രകടമാകുന്നത്. ജനങ്ങളാണ് വലുത് എന്ന സന്ദേശമാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. ആ കരുതലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പാവങ്ങള്‍ക്കുനല്‍കിയ പെന്‍ഷനും കിറ്റുകളും. കൊറോണ മഹാമാരിയുടെ കാലത്ത് ഈ കൈത്താങ്ങിനെപ്പോലും ആക്ഷേപിക്കുന്നവരാണ് ബിജെപിയും യുഡിഎഫും. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. മതവിശ്വാസവും മതതീവ്രവാദവും രണ്ടാണ്. മതതീവ്രവാദവുമായി ഇടതുക്ഷത്തിന് യാതൊരു സന്ധിയുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നിയോജകമണ്ഡലം അതിര്‍ത്തിയായ തലയോലപ്പറമ്പ് സിലോണ്‍ കവലയില്‍നിന്നും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് വൈക്കം കച്ചേരിക്കവലയില്‍ എത്തിയ ജാഥാ ക്യാപ്റ്റനെ എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പി സുഗതന്‍ പുഷ്പാഹരമണിയിച്ചു. തുടര്‍ന്ന് മുത്തുക്കുടകളും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എല്‍ഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബോട്ട് ജെട്ടി മൈതാനിയിലെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. സ്വീകരണത്തിന് സികെ ആശ എംഎല്‍എ, എംഡി ബാബുരാജ്, ജോണ്‍ വി ജോസഫ്, കെ അജിത്ത്, കെഎസ് രത്നാകരന്‍, കെ അരുണന്‍, കെ ശെല്‍വരാജ്, ജോയ് ചെറുപുഷ്പം, എംകെ രവീന്ദ്രന്‍, ഫിറോഷ് മാവുങ്കല്‍, രാജു, ഷാജി വടകര, കെഎസ് മാഹിന്‍, പിഎസ് പുഷ്പമണി, കെഡി വിശ്വനാഥന്‍, കെ വേണുഗോപാല്‍, അനില്‍ ബിശ്വാസ്, പിഎസ് പുഷ്‌കരന്‍, വികെ അനില്‍കുമാര്‍, പി പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഏറ്റവും പ്രതികൂല പരിതസ്ഥിതിയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ കഴിവ് തെളിയിച്ചതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ പറഞ്ഞു. കൊറോണയ്ക്കെതിരെ ഇത്രയും ശക്തമായ പ്രതിരോധവും ഫലപ്രദമായ സൗജന്യ ചികിത്സയും തീര്‍ത്ത സര്‍ക്കാര്‍ ലോകത്ത് ഒന്നാമത് കേരളമാണ്. ജനങ്ങളെയും മറ്റു ജീവജാലങ്ങളെയും ഇക്കാലത്ത് ഇത്രയും കരുതലോടെ കാത്ത മറ്റൊരു സര്‍ക്കാര്‍ ലോകത്തില്ല. ഈ വെല്ലുവിളികള്‍ക്കിടയിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച അറുന്നൂറ് കാര്യങ്ങളും നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം പ്രസിഡന്റ് അഡ്വ. പികെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ സിപിഐ സംസ്ഥാന എക്സി. അഡ്വ. പി വസന്തം, തോമസ് ചാഴികാടന്‍ എംപി, വര്‍ക്കല ബി രവികുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍, സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, ആര്‍ സുശീലന്‍, ടിഎന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, കെകെ ഗണേശന്‍, പിജി ഗോപി, സുഭാഷ് പുഞ്ചക്കോട്ടില്‍ തുടങ്ങിയവര്‍ എന്നിവര്‍ പ്രസംഗിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മണ്ഡലം നേതാക്കള്‍ മാത്രമാണ് ജാഥാ ക്യാപ്റ്റനെ മാലയിട്ടു സ്വീകരിച്ചത്.

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് വൈക്കത്തു നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ജാഥ ക്യാപ്റ്റന്‍ ബിനോയ് വിശ്വം എംപി പ്രസംഗിക്കുന്നു.