Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാത്താനം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
18/02/2021

തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുമരകം മുത്തു ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റി. മേല്‍ശാന്തി പിബി വിപിന്‍, ആര്‍ വിനു ശാന്തി, രതീഷ് ശാന്തി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 23നാണ് ആറാട്ട്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടത്തുന്നത്. കലാ പരിപാടി, ആന എഴുന്നള്ളിപ്പ്, ദേശ താലപ്പൊലി എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക്, നാളെ വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക്, 21ന് രാവിലെ 11ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക്, 22ന് രാവിലെ ഒന്‍പതിന് പൊങ്കാല, 11ന് പൊങ്കാല നിവേദ്യം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക്, 11ന് പള്ളിവേട്ട, 23ന് രാവിലെ 10ന് പൂരമിടി, വൈകിട്ട് ഏഴിന് കൊടിയിറക്ക്, 7.30ന് ആറാട്ട്, ആറാട്ട് എതിരേല്‍പ്, വലിയ കാണിക്ക എന്നിവ നടക്കും.