ടിവി പുരം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
18/02/2021
വൈക്കം: ടിവിപുരം റീ ബില്‍ഡ് കേരള പദ്ധതിയില്‍പെടുത്തി 10.30 കോടി സാമ്പത്തിക സഹായത്തോടെ ടിവിപുരം പഞ്ചായത്തിലെ കുടിവെള്ള വിതരണം വിപുലീകരിക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം സി.കെ.ആശ എംഎല്‍എ നിര്‍വഹിച്ചു. 42 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 1200 കുടുംബങ്ങള്‍ക്കു പദ്ധതിയിലൂടെ കുടിവെള്ളം ലെഭ്യമാക്കുന്നതാണ് പദ്ധതി. ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത്, കേരള വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ അംഗം ജി ശ്രീകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎ തങ്കച്ചന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ബിജു, റാണി മോള്, ദീപ ബിജു, അനിയമ്മ അശോകന്, വികെ ശ്രീകുമാര്‍, സിനി ഷാജി, കെടി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.