Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വെറ്ററിനറി ആശുപത്രിയില്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി
18/02/2021
വൈക്കം വെറ്ററിനറി ആശുപത്രിക്ക് ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം സികെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: വെറ്ററിനറി ഹോസ്പിറ്റലിന് മൃഗസംരക്ഷണ വകുപ്പ് ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം സികെ ആശ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെഎം ദിലീപ്, നഗരസഭ വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, ബി ചന്ദ്രശേഖരന്‍, പ്രീത രാജേഷ്, ലേഖ ശ്രീകുമാര്‍, ബിന്ദു ഷാജി, ബിജിമോള്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നിര്‍മല പ്രിയദര്‍ശിനി, അസി. എഞ്ചിനീയര്‍ വിജിത്ത് വിജയന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. റെനി കെ ഉമ്മന്‍, അസി. പ്രൊജക്ട് ഓഫീസര്‍ ഡോ. ജി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. മൃഗസംരക്ഷണ മേഖലയിലെ നൂതന സാധ്യതകളെക്കുറിച്ച് നടത്തിയ സെമിനാറില്‍ ഡോ. ടി കുര്യാക്കോസ് മാത്യു ക്ലാസ്സ് എടുത്തു.