Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമപഞ്ചായത്തുകളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേററു
21/11/2015
ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി
മണ്ഡലത്തിലെ ചെമ്പ് ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേററു. നിയോജകമണ്ഡലത്തിലെ ഉദയനാപുരം, വെള്ളൂര്‍, മറവന്‍തുരുത്ത്, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണ് ഭരണം. തലയോലപ്പറമ്പ്, ടി.വി പുരം പഞ്ചായത്തുകളില്‍ യു.ഡി.എഫ് പ്രസിഡന്റുമാരാണ്. ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് അധികാരമേററു. സി.പി.ഐയിലെ സാബു പി.മണലൊടിയാണ് പ്രസിഡന്റ്. സി.പി.എമ്മിലെ ലേഖാ തമ്പി വൈസ് പ്രസിഡന്റായും ചുമതലയേററു. 17 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് 14ഉം യു.ഡി.എഫിന് മൂന്നും അംഗങ്ങളാണുള്ളത്.