Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ശ്രേഷ്ഠമായ വിദ്യാഭ്യാസ സംവിധാനം: മുഖ്യമന്ത്രി
18/02/2021
വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം നടത്തിയതിനുശേഷം നടത്തിയ സമ്മേളനം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠമായ വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലക്ക് ഉള്ളത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനൊടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയും മികവുറ്റതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി, പ്രിന്‍സിപ്പാള്‍ കെ ശശികല, ലേഖ ശ്രീകുമാര്‍, രാധിക ശ്യാം, എന്‍ സതീശന്‍, ടിജി പ്രേംനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ബിനിമോന്‍, കെബി രമ, കെആര്‍ ഷൈലകുമാര്‍, ഗിരിജ പുഷ്‌ക്കരന്‍, എഇഒ പ്രീത രാമചന്ദ്രന്‍, ഗായിക വൈക്കം വിജയലക്ഷ്മി, അഡ്വ. അംബരീഷ് .ജി. വാസു, പിജി ഗോപി, ബി ശശിധരന്‍, എംകെ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.