Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ വൈക്കം ഒരുങ്ങി
18/02/2021
ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി വൈക്കം നഗരത്തില്‍ കൊടിതോരണങ്ങള്‍ നിറഞ്ഞപ്പോള്‍.     
വൈക്കം: നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ വൈക്കം ഒരുങ്ങി. ബോര്‍ഡുകളും കൊടിതോരണങ്ങളും നഗരത്തിലാകമാനം നിറഞ്ഞുകഴിഞ്ഞു. ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കാനുള്ള ആവേശത്തിലാണ് വിപ്ലവഭൂമിയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍. എല്‍ഡിഎഫ് നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരിച്ച് പഞ്ചായത്ത്, ബൂത്ത് കണ്‍വന്‍ഷനുകളും വിളംബര ജാഥകളും പൂര്‍ത്തിയാക്കിയാണ് ജാഥയ്ക്ക് വരവേല്‍പ് നല്‍കാന്‍ തയ്യാറെടുത്തിരിക്കുന്നത്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം നയിക്കുന്ന ജാഥയെ ഫെബ്രുവരി 19 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മണ്ഡലം അതിര്‍ത്തിയായ തലയോലപ്പറമ്പ് സിലോണ്‍ കവലയില്‍നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് വൈക്കം കച്ചേരിക്കവലയില്‍ എത്തി അവിടുന്ന് മുത്തുക്കുടകളും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എല്‍ഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബോട്ട് ജെട്ടി മൈതാനിയിലെ സ്വീകരണ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്വാഗതസംഘം പ്രസിഡന്റ് അഡ്വ. പികെ ഹരികുമാര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി പി സുഗതന്‍ സ്വാഗതം ആശംസിക്കും. ജാഥാംഗങ്ങളായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍, സിപിഐ സംസ്ഥാന എക്സി. അഡ്വ. പി വസന്തം, തോമസ് ചാഴികാടന്‍ എംപി (കെസി എം), സാബു ജോര്‍ജ് (ജെഡി എസ്), വര്‍ക്കല ബി രവികുമാര്‍(എന്‍സിപി), മാത്യൂസ് കോലഞ്ചേരി(കോണ്‍ഗ്രസ് എസ്), വി സുരേന്ദ്രന്‍ പിള്ള (എല്‍ജെഡി), എംവി മാണി (കെസി ബി), വി സുരേന്ദ്രന്‍ പിള്ള(എല്‍ജെഡി), പ്രൊഫ. ഷാജി കടമല (കേരള കോണ്‍ഗ്രസ് സ്‌കറിയ), ജോര്‍ജ് അഗസ്റ്റിന്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ പ്രസംഗിക്കും.