Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടി ഊര്‍ജ്ജിതമാക്കും: മന്ത്രി വിഎസ് സുനില്‍കുമാര്‍
17/02/2021
വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ സമ്പുഷ്ഠീകരിച്ച അരിയുടെ ഫോര്‍ട്ടിഫിക്കേഷന്‍ യൂണിറ്റിന്റെ സമ്മേളനം മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമങ്ങളാണു നടത്തി വരുന്നതെന്നും ഓയില്‍ പാം ഇന്‍ഡ്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ ഇടപെടല്‍ കര്‍ഷകര്‍ക്കു ഗുണകരമായിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍. പൊതുവിതരണ സമ്പ്രദായം വഴി വിറ്റാമിന്‍, അയണ്‍ എന്നിവയാല്‍ സമ്പൂഷ്ഠീകരിച്ച അരിയുടെ ഫോര്‍ട്ടിഫിക്കേഷന്‍ യൂണിറ്റ് വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ സംഭരണ ശേഷി വര്‍ധിപ്പിച്ചു അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ സേവനം ഉറപ്പാക്കാന്‍ ഓയില്‍ പാം ഇന്‍ഡ്യ ലിമിറ്റഡ് നടപടി സ്വീകരിക്കണമെന്ന് മന്ത്രി പി  തിലോത്തമന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സികെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടനാട് പുഞ്ച പൊട്ടുപൊടിയുടെ ആദ്യ വില്‍പന മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെആര്‍ ഷൈലകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പിഎസ് പുഷ്പമണി, ഹൈമി ബോബി, ഓയില്‍പാം ഇന്‍ഡ്യ ലിമിറ്റഡ് ചെയര്‍മാന്‍ വിജയന്‍ കുനിശ്ശേരി, മനേജിങ് ഡയറക്ടര്‍ ബാബുതോമസ്, വെച്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മനോജ് കുമാര്‍, പഞ്ചായത്ത് അംഗം ആന്‍സി തങ്കച്ചന്‍, ഓയില്‍പാം ഇന്‍ഡ്യ ഡയറക്ടര്‍മാരായ കെഎസ് രാജന്‍, പിഎസ് ചെറിയാന്‍, എന്‍ അനിരുദ്ധന്‍, വെച്ചൂര്‍ മോഡേണ്‍ റൈസ്മില്‍ മാനേജര്‍ എന്‍ജി അനില്‍ കുമാര്‍, കെആര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.