Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
16/02/2021
വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.



വൈക്കം: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷത്തില്‍ 3,17,55,000 രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് സെമിനാര്‍ നടത്തിയത്. ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് 63,51,000, വനിതഘടക പദ്ധതി 27,71,200 രൂപ, വയോജന പരിപാലനം 13,85,600 ഭിന്നശേഷി ഉള്ളവര്‍, ശിശുക്കള്‍ എന്നിവരുടെ ക്ഷേമത്തിന് 13,85,600 രൂപ, മാലിന്യ സംസ്‌ക്കരണം 52,50,000 രൂപ എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡന്റ് പിആര്‍ സലില അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി രാജേന്ദ്രപ്രസാദ്, മെമ്പര്‍മാരായ കെഎസ് ഗോപിനാഥന്‍, സുഷമ സന്തോഷ്, വീണ, ജെസീല നവാസ്, എംകെ ശീമോന്‍, സുജാത മധു, എസ് ബിജു, എകെ റാണിമോള്‍, ഒഎം ഉദയപ്പന്‍, എസ് മനോജ് കുമാര്‍, സെക്രട്ടറി ശ്രീദേവി കെ നമ്പൂതിരി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.