Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ് എല്‍പി സ്‌കൂള്‍ ഹൈടെക് ആകുന്നു
16/02/2021
നേരേകടവ് ഗവ. ഹരിജന്‍ വെല്‍ഫയര്‍ എല്‍പി സ്‌കൂളില്‍ നിര്‍മിക്കുന്ന അത്യാധുനിക രീതിയിലുള്ള പുതിയ സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ രൂപരേഖ.

വൈക്കം: നേരേകടവ് ഗവ. ഹരിജന്‍ വെല്‍ഫയര്‍ എല്‍പി സ്‌കൂളില്‍ അത്യാധുനിക രീതിയില്‍ നിര്‍മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 17ന്‌ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1.19 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. നിലവില്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം നിര്‍ദിഷ്ട തുറവൂര്‍-പമ്പ ദേശീയ പാതയുടെ ഭാഗമായതിനാല്‍ സ്‌കൂളിന് പുതിയ സ്ഥലം കണ്ടെത്തേണ്ട സാഹചര്യമുണ്ടായി. തുടര്‍ന്ന് സികെ ആശ എംഎല്‍എയുടെ ശ്രമഫലമായാണ് സ്ഥലം ലഭ്യമാക്കി കെട്ടിടം നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇന്നു രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ സികെ ആശ എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിക്കും. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെജെ പ്രസാദ്, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ വിആര്‍ ഷൈല, ജില്ലാ പഞ്ചായത്ത് അംഗം പിഎസ് പുഷ്പമണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒഎം ഉദയപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.