Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റാങ്ക് ജേതാവിനെ അനുമോദിച്ചു
14/02/2021
എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും  എം എസ്‌സി ഇലക്‌ട്രോണിക്സില്‍ റാങ്ക് നേടിയ അഖില നായര്‍ക്ക് മൂത്തേടത്തുകാവ് എന്‍എസ് എസ് കരയോഗം നല്‍കിയ അനുമോദന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും  എം എസ്‌സി ഇലക്‌ട്രോണിക്സില്‍ നാലാം റാങ്ക് നേടിയ 1468-ാം നമ്പര്‍ മൂത്തേടത്തുകാവ് എന്‍എസ്എസ് കരയോഗാംഗമായ നാറാണച്ചിറയില്‍ അഖില നായരെ കരയോഗം ഹാളില്‍ ആദരിച്ചു. മൂത്തേടത്തുകാവ് 555-ാം നമ്പര്‍ ദേവിവിലാസം എന്‍എസ്എസ് വനിതാ സമാജം, 1468-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം, ശ്രീദുര്‍ഗ സ്വാശ്രയ സംഘം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ അനുമോദന സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസ്ിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് മിത്ര വിജയന്‍, സെക്രട്ടറി ബീന അനില്‍കുമാര്‍, സ്വാശ്രയസംഘം പ്രസിഡന്റ് ഗീത പ്രസാദ്, സെക്രട്ടറി കെജി ഗീത എന്നിവര്‍ പ്രസംഗിച്ചു.