Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവം തുടങ്ങി
14/02/2021
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് സമാരംഭം കുറിച്ച് ക്ഷേത്രം തന്ത്രി നാരായണ പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ ബ്രഹ്മകലശം എഴുന്നള്ളിപ്പ്.

വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം തുടങ്ങി. കൊടിയേറി ഉത്സവം തുടങ്ങുന്നതിനു പകരം കലശ പൂജ നടത്തി ഉത്സവം തുടങ്ങുന്ന ആചാരമാണിവിടെ. എസ്എന്‍ഡി പി യോഗം 117-ാം നമ്പര്‍ ഉല്ലല, 118-ാം നമ്പര്‍ കൊതവറ, 120-ാം നമ്പര്‍ തലയാഴം, 1344-ാം നമ്പര്‍ തലയാഴം വടക്കേക്കര, 1578-ാം നമ്പര്‍ കൂവം ചേന്തുരുത്ത്, 2676-ാം നമ്പര്‍ തലയാഴം ഈസ്റ്റ് എന്നീ ശാഖകളുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷം. ഞായറാഴ്ച് രാവിലെ ക്ഷേത്രം തന്ത്രി നാരായണ പ്രസാദിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കലശ പൂജ നടത്തി. മേല്‍ശാന്തി വിഷ്ണു ശാന്തി, ശരത്ത് ശാന്തി എന്നിവര്‍ സഹകാര്‍മികരായി. രാവിലെ 10.30 ന് കലശപൂജയും അഭിഷേകവും പൂര്‍ത്തിയാക്കി ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് ശ്രീബലി നടന്നു. ദേവസ്വം പ്രസിഡന്റ് പിവി ബിനേഷ്, വൈസ് പ്രസിഡന്റ് രമേഷ് പി ദാസ്, സെക്രട്ടറി കെവി. പ്രസന്നന്‍, ട്രഷറര്‍ കെവി പ്രകാശന്‍, ജോയിന്റ് സെക്രട്ടറി പിടി നടരാജന്‍, സാജു കോപ്പുഴ, കെഎസ് പ്രീജു, ജി ശശി, ബിജു ഐക്കരപ്പടി, പിആര്‍ തിരുമേനി, സുകലാല്‍, പിപി സ്ന്തോഷ്, വിഡി സന്തോഷ്, വിവി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. 18ന് കുംഭഭരണി ആഘോഷിക്കും.