Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ജഗദംബിക ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിന് കൊടയേറി
13/02/2021
ചെമ്പ് ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടയേറ്റുന്നു.

വൈക്കം: ചെമ്പ് ധീവരസഭ 110-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള മുറിഞ്ഞപുഴ ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. ശാന്തിമാരായ മുരിഞ്ഞൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, പുതുമന ഇല്ലത്ത് സജിത്ത് നമ്പൂതിരി, ചെമ്മനത്തുകര ഗോപാലകൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൊടിയേറ്റിനുശേഷം ക്ഷേത്രനടയില്‍ നന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കെടാവിളക്കില്‍ ദീപം തെളിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ലളിതമാക്കിയിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ടിവി സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ്  കെഎ പരമേശ്വരന്‍, ദേവസ്വം സെക്രട്ടറി എസ് ഗോപാലകൃഷ്ണന്‍, സെക്രട്ടറി പികെ മോഹനന്‍, ട്രഷറര്‍ കെഎ പ്രകാശന്‍, വനിത സമാജം പ്രസിഡന്റ് രാധിക വിശ്വംഭരന്‍, സെക്രട്ടറി ശശികല ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.