Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും
28/03/2016

ചെമ്പ് പഞ്ചായത്തിലെ അറാതുകരി നെല്‍പ്പാടവും തണ്ണീര്‍ത്തടവും നികത്താനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ബ്രഹ്മമംഗലത്ത് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. സ്വകാര്യ കമ്പനി വാങ്ങിക്കൂട്ടിയ 150.73 ഏക്കര്‍ പാടശേഖരത്തില്‍ തണ്ണീര്‍ത്തട- നെല്‍വയല്‍ സംരക്ഷണ നിയമങ്ങളെ ലംഘിച്ചുകൊണ്ട് ടൂറിസം പദ്ധതിക്കായി അനുമതി നല്‍കിയ മന്ത്രിസഭായോഗ തീരുമാനം ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ബ്രഹ്മമംഗലം നീര്‍ത്തടമെന്നറിയപ്പെടുന്ന ഇവിടം പഞ്ചായത്തിന്റെ തണ്ണീര്‍ത്തട മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. നിരവധി തോടുകളും കീച്ചേരിപുഴയുമുള്ള ഇവിടം മണ്ണിട്ട് നികത്തുന്നത് കൃഷിയ്ക്കും മത്സ്യസമ്പത്തിനും ഭീഷണിയാകുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യും. ഭക്ഷ്യസുരക്ഷയെയും പ്രകൃതിയുടെ സന്തുലിതാസ്ഥായെയും തകര്‍ക്കുന്ന നടപടിയില്‍ നിന്നും അറാതുകരി പാടശേഖരത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്. വൈകുന്നേരം നാലിന് മാര്‍ക്കററിന് സമീപം ചേരുന്ന കണ്‍വന്‍ഷന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ മുഖ്യപ്രഭാഷണം നടത്തും.