Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു വ്യാഴവട്ടത്തില്‍ 111 ശിലാസ്ഥാപനം നടത്തി പിവി ബിനേഷ്
13/02/2021
വൈക്കം ടൗണ്‍ 111-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം നിര്‍മിക്കുന്ന പ്രാര്‍ത്ഥനാലയത്തിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് നിര്‍വഹിക്കുന്നു. 

വൈക്കം: ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ 111 പദ്ധതികള്‍ക്ക് ശിലയിടാന്‍ നിയോഗം കിട്ടിയ അപൂര്‍വ ഭാഗ്യത്തിനുടമയാണ് വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ്. എസ്എന്‍ഡിപി യോഗം 111-ാം നമ്പര്‍ വൈക്കം ടൗൺ ശാഖ നിര്‍മിക്കുന്ന പ്രാര്‍ത്ഥനാലയത്തിനാണ് 111-ാമത് ശിലാസ്ഥാപനം നടത്തിയത്. ശാഖയുടെ നമ്പരും ബിനേഷ് നടത്തിയ ശിലാസ്ഥാപനത്തിന്റെ എണ്ണവും തമ്മിലും പൊരുത്തമായി. വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പദവിയിൽ 12 വര്‍ഷം പിന്നിട്ട ബിനേഷ് യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളില്‍ ചെറുതും വലുതുമായ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തിയിട്ടുണ്ട്. ബിനേഷ് കല്ലിട്ട പദ്ധതികളില്‍ 95 ശതമാനവും ലക്ഷ്യത്തിനൊത്ത് പൂര്‍ത്തിയായി. ശേഷിച്ചവ നിര്‍മാണ ഘട്ടത്തിലുമാണ്. ടൗണ്‍ ശാഖയില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ശാഖാ പ്രസിഡന്റ് എന്‍കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെകെ വിജയപ്പന്‍, യോഗം അസി. സെക്രട്ടറി പിപി സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ സന്തോഷ്, അനിലാത്മജന്‍, അനില്‍ സച്ചിത്ത്, അനില്‍ കുമാര്‍, ലൈല ബാലകൃഷ്ണന്‍, കെ. ചന്ദ്രന്‍, അനില്‍ പിഷാരത്ത്, ബിജു മൂശാറയില്‍, ഷീല ചന്ദ്രന്‍, ബിജു ദയാന്ദന്‍, യമുന, എസ്. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.