Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജനപ്രതിനിധികളെ ആദരിച്ചു
10/02/2021
നഗരസഭാ തെരഞ്ഞെടുപ്പില്‍ വിജയികളായ വെള്ളവേലില്‍ അശോകനെയും, എബ്രഹാം പഴയകടവനെയും വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി ശിവദാസ് ഉപഹാരം നല്‍കി ആദരിക്കുന്നു.



വൈക്കം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയില്‍ വിജയിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ അശോകന്‍ വെള്ളവേലിയെയും, എബ്രഹാം പഴയകടവനെയും സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ യോഗം ആദരിച്ചു. പ്രസിഡന്റ് പി ശിവദാസ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സെക്രട്ടറി എംആര്‍ റെജി, വൈസ് പ്രസിഡന്റ് ജയ്ജോണ്‍ പേരയില്‍, സെക്രട്ടറി എന്‍ജി ബാലചന്ദ്രന്‍, ട്രഷറര്‍ പികെ ജോണ്‍, പി ശിവപ്രസാദ്, അനൂപ് എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ എബ്രഹാം പഴയകടവനും, വെള്ളവേലില്‍ അശോകനും മറുപടി പ്രസംഗം നടത്തി.