Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ ക്ഷേത്രത്തില്‍ ദേവഹരിതം പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്
10/02/2021
വൈക്കം കാലാക്കല്‍ ക്ഷേത്രത്തില്‍ ദേവഹരിതം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന നാളികേര കൃഷിയുടെയും, പച്ചക്കറി കൃഷിയുടെയും വിത്ത് നടീല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പിഎം തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.



വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ദേവഹരിതം പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന നാളികേര കൃഷിയുടെയും, പച്ചക്കറി കൃഷിയുടെയും വിത്ത് നടീല്‍ ബോര്‍ഡ് മെമ്പര്‍ പിഎം തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം വക ഒരേക്കര്‍ സ്ഥലത്ത് നാളികേര കൃഷി, പച്ചക്കറി കൃഷി എന്നിവയാണ് നടപ്പാക്കുന്നത്. ഉപദേശക സമിതി പ്രസിഡന്റ് കെഎസ് ചന്ദ്രന്‍ മൂശാറയില്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെആര്‍ ബിജു, മരാമത്ത് അസി. എഞ്ചിനീയര്‍ ശ്യാമപ്രസാദ്, മോഹന്‍ പുതുശ്ശേരി, കെകെ വിജയപ്പന്‍ തിരുവോണം, കെവി പവിത്രന്‍ സാന്ദ്രാലയം, സുധാകരന്‍ കാലാക്കല്‍, ഗോപകുമാര്‍ വല്യാറമ്പത്ത്, വിനോദ് തുണ്ടത്തറ, രാജേഷ്, ശരത് എന്നിവര്‍ പങ്കെടുത്തു.