Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്പീക്ക് യങ് പരിപാടി: സംഘാടകസമിതി രൂപീകരിച്ചു
09/02/2021
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന 'യുവത പറയുന്നു ഭാവി കേരളത്തെക്കുറിച്ച്' സ്പീക്ക് യങ് പരിപാടിയുടെ വൈക്കം നിയോജകമണ്ഡലംതല സംഘാടക സമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെകെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന 'യുവത പറയുന്നു ഭാവി കേരളത്തെക്കുറിച്ച് സ്പീക്ക് യങ് പരിപാടിയുടെ നിയോജകമണ്ഡലംതല സംഘാടക സമിതി രൂപീകരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ മിഥുന്‍ അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിനു ബാബു, സിപി അനൂപ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിനു ചന്ദ്രന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ അഡ്വ. അംബരീഷ് ജി വാസു, ബിന്ദു അജി, ബ്രിജിന്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. 12ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സംഘാടകസമിതി ഭാരവാഹികള്‍: സികെ ആശ എംഎല്‍എ (മുഖ്യ രക്ഷാധികാരി), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎ ശരത്, അംഗങ്ങളായ പിഎസ് പുഷ്പമണി, ഹൈമി ബോബി (രക്ഷാധികാരികള്‍), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് (ചെയര്‍മാന്‍), ബിന്ദു അജി (കണ്‍വീനര്‍), സിപി അനൂപ്, അഡ്വ. അംബരീഷ് ജി വാസു (വൈസ് ചെയര്‍മാന്‍മാര്‍), ജിനു ബാബു, ബ്രിജിന്‍ പ്രകാശ് (ജോയിന്റ് കണ്‍വീനര്‍മാര്‍), ബിനു ചന്ദ്രന്‍, അന്‍വര്‍, സബീര്‍ ഇബ്രാഹിം, വിജീഷ് (സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍).