Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതി ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം: കെപിഎംഎസ്
08/02/2021
കെപിഎംഎസ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് എംബിബിഎസ് പ്രവേശനം കിട്ടിയ അശ്വിന്‍ ബാബു, എംആര്‍ അലീന്‍ എന്നിവരെ സികെ ആശ എംഎല്‍എ ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കെപിഎംഎസ് ജില്ലാസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വൈക്കം ബാബു അധ്യക്ഷത വഹിച്ചു. എംബിബിഎസ് പ്രവേശനം കിട്ടിയ അശ്വിന്‍ ബാബു, എംആര്‍ അലീന്‍ എന്നിവരെ സികെ ആശ എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു. കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി രാജപ്പന്‍, സിടി അപ്പുക്കുട്ടന്‍, കെ ശിവദാസന്‍, കെ കൃഷ്ണന്‍കുട്ടി, പികെ ശശിധരന്‍, കെ ചെല്ലപ്പന്‍, അശ്വിന്‍ ബാബു, എംആര്‍ അലീന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി വൈക്കം ബാബു (പ്രസിഡന്റ്), പികെ ശശിധരന്‍ (സെക്രട്ടറി), കെ കൃഷ്ണന്‍കുട്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.