Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപാലങ്കാര പ്രഭയില്‍ വല്ലകം പള്ളി തിരുനാള്‍ പ്രദക്ഷിണം
08/02/2021
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് ഞയറാഴ്ച വൈകിട്ട് നടന്ന പ്രദക്ഷിണത്തില്‍ മാതാവിന്റെ രൂപം എഴുന്നള്ളിക്കുന്നു.

 

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച രാത്രി നടന്ന പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ലളിതമാക്കിയിരുന്നു. വിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ അന്തോനീസിന്റെയും, ഉണ്ണി ഈശോയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും രൂപങ്ങളാണ് അലങ്കൃമായ വാഹനത്തില്‍ പ്രദക്ഷിണത്തില്‍ എഴുന്നള്ളിച്ചത്. പള്ളിയുടെ വടക്കുഭാഗം കേന്ദ്രീകരിച്ചായിരുന്നു പ്രദക്ഷിണം. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി പള്ളിയും ഭാഗങ്ങളും ദീപാലങ്കാര പ്രഭയിലായിരുന്നു. തിരുനാള്‍ പാട്ട് കുര്‍ബാനക്ക് ഫാ. അബ്രഹാം ഓലിയാപ്പുറം മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജെസ്റ്റിന്‍ കൈപ്രന്‍പാടന്‍, പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി, ഫാ. ഡിസ്റ്റോ കദളിക്കാട്ട്, ഫാ. റെജിനോള്‍ എന്നിവര്‍ സഹ കാര്‍മികരായി. ട്രസ്റ്റിമാരായ ജോര്‍ജ് പഴയമഠം, അബ്രഹം മങ്ങാട്ട്, വൈസ് ചെയര്‍മാന്‍ സന്തോഷ് അറക്കപറമ്പില്‍, കണ്‍വീനര്‍മാരായ രാജു എളമ്പാശ്ശേരി, സാബു അറക്കല്‍, അഗസ്റ്റിന്‍ തോമസ് മങ്ങാട്ടേപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.