Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഡിഎഫ് ദക്ഷിണ മേഖലാ ജാഥയ്ക്ക് വൈക്കത്ത് ഉജ്വല സ്വീകരണം നല്‍കും
08/02/2021
എല്‍ഡിഎഫ് ദക്ഷിണ മേഖലാ ജാഥയ്ക്ക് വൈക്കത്തു നല്‍കുന്ന സ്വീകരണപരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം തലയോലപ്പറമ്പില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പികെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

 

തലയോലപ്പറമ്പ്: സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫ് ദക്ഷിണ മേഖലാ ജാഥയ്ക്ക് വൈക്കത്ത് ഉജ്വല സ്വീകരണം നല്‍കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വൈക്കം നിയോജകമണ്ഡലംതല സംഘാടകസമിതി യോഗം തീരുമാനിച്ചു. 19ന് വൈകിട്ട് നാലിന് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയിലാണ് ജാഥയുടെ സ്വീകരണ സമ്മേളനം. തലയോലപ്പറമ്പ് ഗവ. യുപി സ്‌കൂളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പികെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പിവി കുര്യന്‍ പ്ലാക്കോട്ടയില്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, ജോണ്‍ വി ജോസഫ്, എംഡി ബാബുരാജ്, കെകെ ഗണേശന്‍, എംപി ജയപ്രകാശ്, കെ ശെല്‍വരാജ്, കെ അരുണന്‍, അഡ്വ. ആന്റണി കളമ്പുകാടന്‍, പിജി ഗോപി, മില്‍ട്ടണ്‍ ഇടശ്ശേരി, സിറിയക് പാലാക്കാരന്‍, കെഎസ് രത്‌നാകരന്‍, കെ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: സികെ ആശ എംഎല്‍എ, ടിഎന്‍ രമേശന്‍, എംപി ജയപ്രകാശ്, എബ്രഹാം പഴയകടവന്‍, കെകെ ഗണേശന്‍, അഡ്വ. കെകെ രഞ്ജിത്ത്, അഡ്വ. ടിഎസ് ശരത്, പിഎസ് പുഷ്പമണി, ഹൈമി ബോബി, സുഭാഷ് പുഞ്ചക്കോട്ടില്‍, ഫിറോഷ് മാവുങ്കല്‍, പിജി ഗോപി, ജോയ് ചെറുപുഷ്പം (രക്ഷാധികാരികള്‍), അഡ്വ. പികെ ഹരികുമാര്‍ (പ്രസിഡന്റ്), പി സുഗതന്‍ (ജനറല്‍ സെക്രട്ടറി), എംഡി ബാബുരാജ് (ട്രഷറര്‍), കെ അരുണന്‍, കെ ശെല്‍വരാജ്, ജോണ്‍ വി ജോസഫ്, കെ അജിത്ത്, ടിവി ബേബി, അഡ്വ. ആന്റണി കളമ്പുകാടന്‍, സിറിയക് പാലാക്കാരന്‍, ലൂക്ക് മാത്യു (വൈ. പ്രസിഡന്റുമാര്‍), കെഎസ് രത്‌നാകരന്‍, എം സുജിന്‍, എംസി എബ്രഹാം, കെഎസ് മാഹിന്‍, പിഎ ഷാജി, ബി ശശിധരന്‍, രാജു (ജോ. സെക്രട്ടറിമാര്‍).