Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി ഓഫീസര്‍ മെയ്‌സന്‍ മുരളിയെ ആദരിച്ചു
07/02/2021
വൈക്കം കൃഷി ഓഫീസര്‍ മേയ്‌സന്‍ മുരളിയെ വൈ ബയോ ജൈവ കാര്‍ഷിക സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. 
 
വൈക്കം: വൈബയോ ജൈവ കാര്‍ഷിക സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നൽകുന്ന കൃഷി ഓഫീസര്‍ മെയ്‌സന്‍ മുരളിയെ സെസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ആദരിച്ചു. ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. വൈ ബയോ ജൈവകൃഷി കുടുംബങ്ങള്‍ നടപ്പാക്കിയ കൃഷി തോട്ടവും അതിന്റെ വിളവും സൊസൈറ്റി പരിശോധിച്ചു വിലയിരുത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷി തോട്ടങ്ങള്‍ വിജയകരമായെന്ന് സൊസൈറ്റി വിലയിരുത്തി. പ്രസിഡന്റ് കെപി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെവി പവിത്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൃഷി ഓഫീസര്‍ മെയ്‌സന്‍ മുരളി, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ത്രിവിക്രമന്‍, എൻ അനില്‍ ബിശ്വാസ്, രാധാകൃഷ്ണ പൈ, ശിവന്‍, സുധാകരന്‍ കാലാക്കല്‍, ഭാസ്‌ക്കരന്‍ നായര്‍, ജയന്‍ കല്ലുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.