Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എൽഡിഎഫ് സായാഹ്ന ധര്‍ണ നടത്തി
07/02/2021
പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നടത്തിയ സായാഹ്ന ധർണ സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.
 
തലയോലപ്പറമ്പ്: പെട്രോൾ-ഡീസൽ-പാചകവാതക വില വർധനവിനെതിരായ സംസ്ഥാന വ്യാപകപ്രക്ഷോഭത്തിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സെൻട്രൽ ജങ്ഷനിൽ നടത്തിയ ധർണാ സമരം സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി കെ ശെൽവരാജ് അധ്യക്ഷത വഹിച്ചു. ജോൺ വി ജോസഫ്, ആൻ്റണി കളമ്പുകാടൻ, പിജി ഗോപി, പി.സുഗതൻ, എംപി ജയപ്രകാശ്, ടിഎസ് ശരത്, ഫിറോഷ് മാവുങ്കൽ, സിറിയക് പാലാക്കാരൻ, സിഎ മാഹിൻ, ലീനമ്മ ഉദയകുമാർ, എംഡി ബാബുരാജ്, കെ അജിത്ത്, കെഎസ് രത്നാകരൻ, പിഎസ് പുഷ്പമണി എന്നിവർ പ്രസംഗിച്ചു.