Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഷുവിന് വിഷരഹിത പച്ചക്കറി: 200 കുടുംബങ്ങള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്തു
07/02/2021
പടിഞ്ഞാറേക്കര വിങ്സ് വെല്‍ഫെയര്‍ സൊസൈറ്റി വിഷുകൃഷിയുടെ പേരില്‍ നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷിയുടെ വിത്ത് വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
 
 
വൈക്കം: വിഷു ഉത്സവത്തിന് മുന്നോടിയായി എല്ലാ ഭവനങ്ങളിലും വിഷരഹിത പച്ചക്കറി ഉൽപന്നങ്ങള്‍ ലഭ്യമാക്കാന്‍ പടിഞ്ഞാറേക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ വിങ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ജൈവ വളവും  ജൈവ  കീടനാശിനിയും ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളില്‍ വിഷരഹിത പച്ചക്കറി ഉൽപന്നങ്ങള്‍ വിളയിക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ പരിശീനവും നിര്‍ദേശങ്ങളും സൊസൈറ്റി ഭാരവാഹികള്‍ നൽകും. 200 ഭവനങ്ങളില്‍ നടപ്പാക്കുന്ന കൃഷിയുടെ വിത്ത് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ 2021-22ലെ അംഗത്വ വിതരണവും കെകെ രഞ്ജിത്ത് നിര്‍വഹിച്ചു. കൃഷി മേഖലയില്‍ മികവ് പുലര്‍ത്തുന്ന കര്‍ഷകരെയും കുട്ടികര്‍ഷകരെയും വനിതകര്‍ഷകരെയും സൊസൈറ്റി ആദരിക്കും. പ്രസിഡന്റ് എസ് അജീഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വിനു ഡി നമ്പൂതിരി, തുറവൂര്‍ ടിഡി എച്ച്എസ്എസ് അധ്യാപകന്‍ പ്രതാപ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലോചന പ്രഭാകരന്‍, വാര്‍ഡ് മെമ്പര്‍ ശ്യാമള, സെക്രട്ടറി കെആര്‍ അനൂപ്, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി പി സദാനന്ദന്‍, എസ്കെ വിപിന്‍ ദാസ് എന്നിവര്‍ പ്രസംഗിച്ചു.