Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ ക്ഷേത്രവികസനം പരിഗണനയിലെന്ന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ പിഎം തങ്കപ്പന്‍
05/02/2021
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പിഎം തങ്കപ്പന് കാലാക്കല്‍ ക്ഷേത്ര ഉപദേശകസമിതി സ്വീകരണം നല്‍കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തില്‍ അത്യാവശ്യം നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആലോചിച്ചു തീരുമാനം എടുക്കുമെന്ന്  ബോര്‍ഡ് മെമ്പര്‍ പിഎം തങ്കപ്പന്‍. കാലാക്കല്‍ ക്ഷേത്ര ഉപദേശകസമിതി ബോര്‍ഡ് മെമ്പറിന് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഉപദേശക സമിതി ബോര്‍ഡ് മെമ്പര്‍ക്ക് കൈമാറി. വടക്കേനട റോഡില്‍ നിന്നും ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് വഴി കാലാക്കല്‍ ക്ഷേത്രത്തിലേക്ക് നടപ്പാത നിര്‍മിക്കണമെന്നും ഇതു ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് വരാന്‍ എളുപ്പ വഴിയാകുമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഭക്തരുടെ സൗകര്യാര്‍ത്ഥം ക്ഷേത്ര വക സ്ഥലത്ത് ടോയിലറ്റ് ബ്ലോക്ക് നിര്‍മിക്കണം. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നു കാണിക്ക വഞ്ചി നിര്‍മിക്കണമെന്നും ഉപദേശകസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെഎസ് ചന്ദ്രന്‍ മൂശാറയില്‍ അധ്യക്ഷത വഹിച്ചു. അസി. കമ്മീഷണര്‍ കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെആര്‍ ബിജു, ജൂനിയര്‍ സൂപ്രണ്ട് സിഎസ് ഭാവന, അസി. എഞ്ചിനീയര്‍ ശ്യാമപ്രസാദ്, ഉപദേശകസമിതി സെക്രട്ടറി മോഹന്‍ പുതുശ്ശേരി, വൈസ് പ്രസിഡന്റ് സുധാകരന്‍ കാലാക്കല്‍, കെകെ വിജയപ്പന്‍, കെവി പവിത്രന്‍, ഗോപകുമാര്‍ വല്യാറമ്പത്ത്, വിനോദ് തുണ്ടത്തറ, രാജേഷ്, ശരത്, ക്ഷേത്രം ശാന്തി മനീഷ് എന്നിവര്‍ പങ്കെടുത്തു.