Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രഭയില്‍ പുഴവായിക്കുളങ്ങര ക്ഷേത്രം
05/02/2021
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍പെടുത്തി പുഴവായിക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശനം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍പെടുത്തി പുഴവായിക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചു. സികെ ആശ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങിയ സാഹചര്യത്തില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രഭ ക്ഷേത്ര വളപ്പില്‍ നിറഞ്ഞത് ഭക്തജനങ്ങള്‍ക്ക് ആനന്ദമായി. വാര്‍ഡ് കൗണ്‍സിലര്‍ എംകെ മഹേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഹരിദാസന്‍ നായര്‍, ക്ഷേത്രം പ്രസിഡന്റ് എസ് മധു, സെക്രട്ടറി കെഎം നാരായണന്‍ നായര്‍, വൈസ് പ്രസിഡന്റ് അപ്പു നായര്‍, പ്രമോദ് ചന്ദ്രന്‍, രാജശേഖരന്‍ നായര്‍, പത്മകുമാര്‍,  അഡ്വ. എ ശ്രീകല, ദേവി പാര്‍വതി, കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.