Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകര്‍ നടത്തുന്നത് നിലനില്‍പിനായുള്ള സമരം: സികെ ശശിധരന്‍
05/02/2021
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു


വൈക്കം: സ്വാതന്ത്ര്യസമരത്തിനുശേഷം രാജ്യത്ത് നടക്കുന്ന ഉജ്വലമായ സമരമാണ് കര്‍ഷകരുടേതെന്ന് സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരം കോച്ചുന്ന മഞ്ഞിനെ അവഗണിച്ചാണ് രാജ്യത്തെ കര്‍ഷകര്‍ സകുടുംബം രാജ്യതലസ്ഥാനത്ത് നിലനില്‍പിനായുള്ള സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൃഷിക്കാരുടെ സമരത്തിന് പിന്തുണയുമായി രാജ്യമെങ്ങും വലിയ സമരകൂട്ടായ്മയാണ് നടക്കുന്നതെന്നും സികെ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു. സികെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, എന്‍ അനില്‍ബിശ്വാസ്, ഡി.രഞ്ജിത്കുമാര്‍, പി പ്രദീപ്, അഡ്വ. കെ പ്രസന്നന്‍, കെവി ജീവരാജന്‍, എ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.