Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം പള്ളിയില്‍ തിരുനാളിന് കൊടിയേറി
04/02/2021
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും തിരുനാളിന് ഫൊറോന പള്ളി  വികാരി ഫാ. ജോസഫ് തെക്കിനേന്‍ കൊടിയേറ്റുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും തിരുനാളിന് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍ കൊടിയേറ്റി. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി, ഫാ. ഡിസ്റ്റോ കദളിക്കാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലേക്ക് എഴുന്നളളിച്ചു. കണ്‍വീനര്‍മാരായ രാജു എളമ്പാശ്ശേരി , സാബു അറയ്ക്കല്‍, അഗസ്റ്റ്യന്‍ തോമസ് മങ്ങാട്ടെപറമ്പില്‍, ട്രസ്റ്റിമാരായ ജോര്‍ജ് പഴയമഠം, എബ്രഹാം മങ്ങാട്ട്, വൈസ് ചെയര്‍മാന്‍ സന്തോഷ് അറയ്ക്കല്‍പറന്വില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 18 പ്രസുദേമന്തിമാര്‍ ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ ലളിതമായാണ് നടത്തുന്നത്.