Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഐ ബഹുജന കൂട്ടായ്മ
04/02/2021

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നാലിന് കച്ചേരിക്കവലയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. സികെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, എന്‍ അനില്‍ബിശ്വാസ്, കെ അജിത്ത് എക്‌സ്. എംഎല്‍എ, ഡി.രഞ്ജിത്കുമാര്‍, പി പ്രദീപ്, അഡ്വ. കെ പ്രസന്നന്‍, എ സോമന്‍ എന്നിവര്‍ പ്രസംഗിക്കും.