Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ അമ്മയും കുഞ്ഞും ആശുപത്രി ഫെബ്രുവരി 15ന് നാടിന് സമര്‍പ്പിക്കും
04/02/2021

വൈക്കം: താലൂക്ക് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അമ്മയും കുഞ്ഞും ആശുപത്രി ഫെബ്രുവരി15ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ, ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് എന്നിവര്‍ ചേര്‍ന്നു നാടിനു സമര്‍പ്പിക്കും. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ആശുപത്രി പ്രവര്‍ത്തനക്ഷമമാകുന്നതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച ചികിത്സ ലഭ്യമാകും. 32 കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചത്.  കിഫ്ബിയുടെ ധനസഹായത്തോടെ 95 കോടി വിനിയോഗിച്ചു പുതിയ താലൂക്ക് ആശുപത്രി സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍മാണം പൂര്‍ത്തിയായ വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ഇവയുടെ ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി 6ന് ഉച്ചകഴിഞ്ഞു മൂന്നിന വൈക്കത്ത് സ്വാഗത സംഘ രൂപീകരണ യോഗം ചേരുമെന്ന് സികെ ആശ എംഎല്‍എ അറിയിച്ചു. അമ്മയും കുഞ്ഞും അശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി എല്ലാത്തരം ചികിത്സകള്‍ക്കും സൗകര്യമുണ്ടാകും.