Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത ട്രേഡ് യൂണിയന്‍ ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി
03/02/2021
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്യുന്നു.



വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. തൊഴിലാളിവിരുദ്ധ ലേബര്‍ കോഡ്, കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍, വൈദ്യുതി നിയമഭേദഗതി എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി പിവി പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ലീനമ്മ ഉദയകുമാര്‍, ഡി രഞ്ജിത്കുമര്‍, മണ്ഡലം പ്രസിഡന്റ് കെഎസ് രത്‌നാകരന്‍, പി ഹരിദാസ്, സിഎസ് ശ്രീകുമാര്‍, ഇഎന്‍ സാലിമോന്‍, കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.