Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബി.ഡി.ജെ.എസ് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രവര്‍ത്തക യോഗം
26/03/2016
ബി.ഡി.ജെ.എസ് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രവര്‍ത്തക സമ്മേളനം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

ബി.ഡി.ജെ.എസ് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രവര്‍ത്തക യോഗം കിഴക്കുംഭാഗം ആഡിറേറാറിയത്തില്‍ ജില്ലാ കോ-ഓര്‍ഡിനേററര്‍ എസ്.ഡി സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റും ബി.ഡി.ജെ.എസ് കേന്ദ്രസമിതി അംഗവുമായ എം.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് പ്രധാന ജംഗ്ഷനില്‍ കൊടിമരം സ്ഥാപിക്കുന്നതിനും പൊതുസമ്മേളനം നടത്തുന്നതിനും പരമാവധി അംഗത്വം നല്‍കുന്നതിനും തീരുമാനിച്ചു. എം.എ.വാസു മുഖ്യ പ്രസംഗം നടത്തി. കെ.എന്‍.സുഗുണന്‍, കെ.ആര്‍.സുകുമാരന്‍, രഞ്ജിത്ത് ഗോപി, വിഷ്ണു ആച്ചേരില്‍, കെ.കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.ആര്‍.സുകുമാരന്‍ (ചെയര്‍മാന്‍), പി.കെ.ശശിധരന്‍ (വൈസ് ചെയര്‍മാന്‍), പി.ബി.രാജു കാലായില്‍ (കണ്‍വീനര്‍), സുധീഷ്‌രാജ്, സന്തോഷ് കണ്ടത്തില്‍, എം.കെ.സോമന്‍ (ജോയിന്റ് കണ്‍വീനേഴ്‌സ്), കെ.ശാര്‍ങ്ഗധരന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 25 അംഗ എക്‌സിക്യൂട്ടീവ് കമ്മററിയേയും തെരഞ്ഞെടുത്തു.