Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാടശേഖരങ്ങളിലെ കൃഷിയിലും വിജയം കൊയ്ത് ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍
02/02/2021
വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തലയാഴം പഞ്ചായത്തില്‍ രണ്ടേക്കര്‍ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം.

 

വൈക്കം: ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലയാഴം പഞ്ചായത്തില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷിക്കു നൂറുമേനി വിളവ്. സ്റ്റുഡന്റ്സ് പോലീസ്, എന്‍എസ്എസ് യൂണിറ്റ്, മാതൃഭൂമി സീഡ് , റെഡ് ക്രോസ്, പിടിഎ, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് കൃഷിയുടെ വിജയത്തിന് പിന്നില്‍. കോവിഡ് കാലഘട്ടത്തിലും കാര്‍ഷിക സംസ്‌കാരത്തെ മുറുകെ പിടിക്കുകയും കുട്ടികള്‍ക്ക് കൃഷിയില് ആഭിമുഖ്യം വളര്‍ത്തുവാനും ഇത്തരം പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിനു മാതൃക ആകുവാനും സ്‌കൂളിന് കഴിഞ്ഞു. സ്‌കൂളിലും സമീപപ്രദേശങ്ങളിലുമായി നടത്തുന്ന പച്ചക്കറി കൃഷിക്ക് പുറമേയാണ് നെല്‍കൃഷിയിലും നൂറുമേനി വിളവ് നേടാന്‍ സാധിച്ചത്. കൊയ്ത്ത് ഉത്സവത്തിനു പ്രിന്‍സിപ്പള്‍മാരായ ഷാജി ടി കുരുവിള, എ ജ്യോതി, പ്രധാനാധ്യാപിക പിആര്‍ ബിജി, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ ബിന്ദു. മിനി വി അപ്പുകുട്ടന്‍, പ്രീതി വി പ്രഭ, അമൃത പാര്‍വതി, സിഎസ് ജിജി എന്നിവര്‍ നേതൃത്വം നല്‍കി.