Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം ജനങ്ങള്‍ അംഗീകരിച്ചതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ജോസ് കെ മാണി
02/02/2021
കെഎം മാണിയുടെ 88-ാം ജന്മദിനാഘോഷവും കെഎ അപ്പച്ചന്‍ അനുസ്മരണവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കേരള കോണ്‍ഗ്രസ് (എം) ന്റെ മുന്നണി മാറ്റം സംബന്ധിച്ചുണ്ടായ നിലപാട് ശരിവയ്ക്കുന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന്  പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി.  കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎം മാണിയുടെ 88-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ സ്മൃതി സംഗമവും കെഎ അപ്പച്ചന്റെ നാലാമത് ചരമവാര്‍ഷിക ദിനാചരണവും ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജോയ് ചെറുപുഷ്പം അധ്യക്ഷത വഹിച്ചു. അഡ്വ. ആന്റണി കളമ്പുകാടന്‍, തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോള്‍, സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ്, സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എസ്ഡി സുരേഷ് ബാബു, ഫിറോഷ് മാവുങ്കല്‍, സണ്ണി തെക്കേടം, ജോസ് പുത്തന്‍കാല, എബ്രഹാം പഴയകടവന്‍  പിവി കുര്യന്‍ പ്ലാക്കോട്ടയില്‍, ലൂക്ക് മാത്യു, എംസി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.