Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ ഹരിത ഓഫീസ് പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി
01/02/2021
മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിലുള്ള ഓഫീസുകളുടെ പ്രഖ്യാപന സമ്മേളനം ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സത്യഗ്രഹ സ്മാരക ഹാളില്‍ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്ക് ചെയര്‍പേഴ്സണ്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.  വൈസ് ചെയര്‍മാന്‍ പിടി സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, നഗരസഭ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, കൗണ്‍സിസലര്‍മാരായ അശോകന്‍ വെള്ളാവേലില്‍, കെപി സതീശന്‍, എസ് ഇന്ദിരാദേവി,  ബി ചന്ദ്രശേഖരന്‍, എബ്രഹാം പഴയകടവന്‍, പിഎസ് രാഹുല്‍, എംകെ മഹേഷ് കുമാര്‍, എന്‍ അയ്യപ്പന്‍, രാധിക ശ്യാം, നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ക്ലീന്‍ കേരള കമ്പനി ഹരിത കര്‍മസേനയ്ക്ക് നല്‍കിയ ചെക്ക് വിതരണവും ചെയര്‍പേഴ്സണ്‍ നിര്‍വ്വഹിച്ചു.